Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aishwarya Lakshmi

വി​ഷ്ണു വി​ശാ​ൽ - ഐ​ശ്വ​ര്യ ല​ക്ഷ്മി ചി​ത്രം ഗാ​ട്ട കു​സ്തി 2 ജൂ​ലൈ മൂ​ന്നി​ന്; കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​ത് E4 എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്  

വി​ഷ്ണു വി​ശാ​ൽ, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ചെ​ല്ല അ​യ്യാ​വു സം​വി​ധാ​നം ചെ​യ്ത സ്പോ​ർ​സ് ഡ്രാ​മ ചി​ത്രം ‘ഗാ​ട്ട കു​സ്തി 2’ ജൂ​ലൈ മൂ​ന്നി​ന് ആ​ഗോ​ള റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ചി​ത്രം കേ​ര​ള​ത്തി​ലെ തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത് E4 എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് ആ​ണ്. വ​മ്പ​ൻ ഹി​റ്റാ​യ ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ തു​ട​ർ​ച്ച ആ​യാ​ണ് ര​ണ്ടാം ഭാ​ഗം എ​ത്തു​ന്ന​ത് എ​ന്നാ​ണ് ചി​ത്ര​ത്തി​ൻ്റെ ടീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സൂ​ചി​പ്പി​ക്കു​ന്ന​ത്. വേ​ൽ​സ് ഫി​ലിം ഇ​ന്‍റ​ർ​നാ​ഷ്ന​ലും വി​ഷ്ണു വി​ശാ​ല്‍ സ്റ്റു​ഡി​യോ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

വി​ഷ്ണു വി​ശാ​ൽ, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വീ​ര​യു​ടെ​യും കീ​ർ​ത്തി​യു​ടെ​യും അ​വ​രു​ടെ മ​ക​ളു​ടെ​യും ഇ​ട​യി​ൽ ഉ​ണ്ടാ​കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം പു​റ​ത്ത് വ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ എ​ല്ലാം ത​ന്നെ സൂ​പ്പ​ർ ഹി​റ്റു​ക​ളാ​യി​ട്ടു​ണ്ട്. ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ ഗം​ഭീ​ര പ്ര​ക​ട​ന​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. മ​ല​യാ​ളി​യാ​യ പെ​ൺ​കു​ട്ടി​യാ​യാ​ണ് ഐ​ശ്വ​ര്യ ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ട​ത്.

ഹ​രീ​ഷ് പേ​ര​ടി, ശ്രീ​ജ ര​വി, ക​രു​ണാ​സ്, കാ​ളി വെ​ങ്ക​ട് എ​ന്നി​വ​രാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ൻ്റെ​യും താ​ര​നി​ര​യി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ര​മ്യ കൃ​ഷ്ണ​ൻ, മോ​ക്ഷ എ​ന്നി​വ​രാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ൽ പു​തു​താ​യി എ​ത്തി​യ താ​ര​ങ്ങ​ൾ. യോ​ഗി ബാ​ബു, ക​രു​ണാ​ക​ര​ൻ, മു​നി​സ്കാ​ന്ത്, സാ​റ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

നി​ർ​മാ​ണം: ഡോ​ക്ട​ർ ഇ​ഷാ​രി കെ. ​ഗ​ണേ​ഷ്, വി​ഷ്ണു വി​ശാ​ൽ, കോ ​പ്രൊ​ഡ്യൂ​സേ​ഴ്സ് : ശു​ഭ്ര, ആ​ര്യ​ൻ ര​മേ​ശ്, ഇ​ഷാ​ൻ സ​ക്സേ​ന, ഛായാ​ഗ്ര​ഹ​ണം: കെ.​എം. ഭാ​സ്ക​ര​ൻ, സം​ഗീ​തം: ഷോ​ൺ റോ​ൾ​ഡ​ൻ , എ​ഡി​റ്റ​ർ: ഭ​ര​ത് വി​ക്ര​മ​ൻ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ: ജ​യ​ച​ന്ദ്ര​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ: രു​ചി മു​നൊ​ത്ത്, സ​ബ്ടൈ​റ്റി​ൽ: സാ​ജി​ദ് അ​ലി, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ : വി​യാ​ക്കി, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് പ്രൊ​മോ​ഷ​ൻ : സി​ദ്ധാ​ർ​ഥ് ശ്രീ​നി​വാ​സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് : ബി ​ജ​യ് ഗ​ണേ​ഷ്, എ ​ആ​ർ ച​ന്ദ്ര​മോ​ഹ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: സീ​താ​റാം, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ : ശ്രാ​വ​ന്തി സാ​യ്‌​നാ​ഥ്, പി​ആ​ർ​ഒ : ശ​ബ​രി

Latest News

Corehub Up